പത്തനംതിട്ട : ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 52 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 2121 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1052 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധ. ജില്ലയിൽ ഇന്നലെ 18 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1798 ആണ്.
ജില്ലയിൽ ഇതുവരെ ആറുപേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതനായ ഒരാൾ കാൻസർ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലക്കാരായ 316 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 307 പേർ ജില്ലയിലും 9 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 95 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 37 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 68 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 35 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എൽടിസിയിൽ 74 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 39 പേർ ഐസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 349 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 71 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 5504 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
തുവയൂരിൽ 8, പറക്കോട് 4, പഴകുളം 2, നെടുമൺ 2, ചുമത്ര 2, ഇരവിപേരൂർ 3, അട്ടച്ചാക്കൽ 3, പ്രമാടം 2, മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് 8, ഓതറ 2, അടൂർ കണ്ണംകോട് 4
ഊന്നുകൽ സ്വദേശിയായ മധു (47) കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ മരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.