നാരങ്ങാനം: ആലുങ്കൽ ജംഗ്ഷന് സമീപം ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം. ചിറ്റേടത്തു കാലായിൽ മനോജിന്റെ വീട്ടിലാണ് മുൻവശത്തെ വാതിൽ തകർത്ത് മോഷണശ്രമം നടന്നത്. സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നു.
ആൾത്താമസം കുറവായ പൂതക്കുഴി സ്‌കൂളിന്റെ പരിസരം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യം വ്യാപകമാണ്. ഈ ഭാഗങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.