പത്തനംതിട്ട: വൃക്കരോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ചെന്നീർക്കര തെക്കേക്കര വാലുതറയിൽ മധു (48) ആണ് ചൊവ്വാഴ്ച മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: ഇന്ദിര. മകൻ: അച്ചു.