അടൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള അപ്ലൈഡ് സയൻസ് കോളേജിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. കോളേജിന്റെ അക്കൗണ്ടിൽ 350രൂപ അടച്ച ശേഷം ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിൽ ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷ ഫോറവും, പ്രോസ്‌പെക്ട്‌സും 350/- രൂപയ്ക്ക് (എസ് സി, എസ് ടി 150/- രൂപ ) കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04734 224076, 8547005045 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. www.casadoor.in.