blog1

തിരുവല്ല: കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്ത് ഒാഫീസ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി പി.ടു.പി സെന്ററുമായി ഇരവിപേരൂർ. സർക്കാർ ഓഫീസുകളിലെ ഹാജർ കുറവുകൊണ്ട് പ്രവർത്തനം ഭാഗീകമായതും ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ടു പിപ്പിൾ (പി.ടു.പി) സെന്ററുകൾ ഇരവിപേരൂർ പ്രാവർത്തികമാക്കുന്നത്. ഒരു ഗ്രാമപഞ്ചായത്ത് ഒാഫീസിൽ നിന്നുള്ള സേവനങ്ങളെയാകെ ഓൺലൈനായി ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. നിലവിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സേവനകേന്ദ്രങ്ങളായ അക്ഷയ, ജനസേവ, ഇ മൈത്രി എന്നിവ പി.ടു.പി സെന്ററുകളായി മാറും. ഈ സെന്ററുകളുടെ സേവനം ലഭ്യമാകാത്ത നെല്ലാട്, മാമ്മൂട്, നെല്ലിമല, കൊച്ചാലുംമൂട്, ഓതറ ആൽത്തറ എന്നിവിടങ്ങളിൽ പി.ടു.പി സെന്ററുകൾ പുതുതായി അനുവദിക്കും. ഈ സെന്ററുകൾ കൂടാതെ മൊബൈൽ, കമ്പ്യൂട്ടർ എന്നിവയിലുടെയും സേവനങ്ങൾ ലഭ്യമാകും. ജനങ്ങളുടെ സമയത്തിനും സൗകര്യത്തിനും സേവനങ്ങളെ ലഭ്യമാക്കുന്ന സംവിധാനമാണ് ഈ നൂതനാശയം കൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

സെന്ററുകളുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

പഞ്ചായത്തുകളുടെ ഓഫീസ് സേവനത്തിന് നൂതനമായൊരു സംവിധാനം ഒരുക്കുന്നതിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് കാര്യക്ഷമതയും സുതാര്യതയും വേഗവും ഒപ്പം ആധുനികതയും ഉറപ്പുവരുത്തും.

അനസൂയാദേവി,

പ്രസിഡന്റ്

അപേക്ഷ ക്ഷണിച്ചു
പഞ്ചായത്ത് നടപ്പാക്കുന്ന പി.ടു.പി സെന്ററുകളുടെ നടത്തിപ്പിനായി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഓൺലൈൻ സേവനകേന്ദ്രങ്ങൾ നടത്തുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 25ന് വൈകിട്ട് 3ന് മുമ്പായി യോഗ്യത, മുൻപരിചയരേഖ എന്നിവ സഹിതം അപേക്ഷകൾ eraviperoorgp@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുക.

ഫോൺ: 9847372872.