chips

പത്തനംതിട്ട : ഓണ വിപണി സജീവമായതോടെ ആരോഗ്യ പ്രവർത്തകർ ആശങ്കയിലാണ്. ജില്ലയിൽ സമ്പർക്ക വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ഒാണക്കാല ഒാഫറുമായി വ്യാപാരകേന്ദ്രങ്ങളും സജീവമായത്. തുണിക്കടകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും വലിയ തിരക്കാണനുഭവപ്പെടുന്നത്. സാനിറ്റൈസറും മാസ്കും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ആളുകൾ അധികമായെത്തുന്നതോടെ രോഗവ്യാപന സാദ്ധ്യതയുമേറുന്നു. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്നുണ്ട്. കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്ന നിർദേശമുണ്ടെങ്കിലും കുടുംബമായാണ് എല്ലാവരും ഷോപ്പിംഗിനു എത്തുന്നത്. ബസ് സർവീസ് കുറവായതിനാൽ മറ്റു വാഹനങ്ങളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. രാത്രിയിലും പകലും ഗതാഗത കുരുക്കുകൾ പോലും രൂപപ്പെട്ടു തുടങ്ങി. ഓണകിറ്റ് വാങ്ങുവാൻ റേഷൻ കടകളിലും സപ്ലൈകോയിലും ആളുകൾ ക്യൂവിലാണ്.