ചിറ്റാർ : വനപാലകരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട പി.പി. മത്തായിയുടെ ഘാതകരെ രക്ഷപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്നും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒന്നാം പ്രതി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ പോയിരിക്കുന്നതെന്നും
കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എം.പി ആരോപിച്ചു.
മത്തായിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി. സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാറാം ദിവസത്തെ അനിശ്ചതകാല റിലേ സത്യഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഒാഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ,കെ.പി.സി സി അംഗം പി. മോഹൻരാജ്, റിങ്കു ചെറിയാൻ ,വെട്ടൂർ ജ്യോതിപ്രസാദ് ,
സാമുവൽ കിഴക്കുപുറം, അഡ്വ.എബ്രാഹാം മാത്യു പനച്ചമൂട്ടിൽ , ലിജു ജോർജ്ജ് , സതീഷ് പണിക്കർ ,അഡ്വ. റെജി തോമസ് ,അഡ്വ.വി.ആർ.സോജി , സജി കൊട്ടയ്ക്കാട് , കോശി പി. സഖറിയ ,സുനിൽകുമാർ പുല്ലാട് ,കെ.വി സുരേഷ് കുമാർ ,ബ്ലോക്ക് പ്രസിഡന്റുമാരായ രാജു മരുതിയ്ക്കൽ ,പ്രകാശ്കുമാർ ചരളേൽ , റോയിച്ചൻ ഏഴികത്ത് , എ .ഷംസുദിൻ , ബഷീർ വെള്ളത്തറ ,സലിം പി .ചാക്കോ , എലിസബേത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.