തിരുവല്ല: മാർത്തോമ്മ കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാഫ് തിയറി ആൻഡ് ആപ്ലിക്കേഷൻസ് എന്ന വിഷയത്തെ അധികരിച്ചുള്ള വെബിനാർ ആരംഭിച്ചു. കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ റീജിയണൽ സെക്രട്ടറി ഡോ. എം എസ് സാമുവേൽ ഉദ്ഘാടനം ചെയ്തു. ഡോ. എസ് അറുമുഖം മുഖ്യപ്രഭാഷണം നടത്തി .
പ്രിൻസിപ്പൽ ഡോ. വറുഗീസ് മാത്യു, ഗണിതശാസ്ത്ര വിഭാഗം മേധാവി മിനി തോമസ്, കൺവീനർ അനു ആൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു. വെബിനാർ ഇന്നും നാളെയും തുടരും.വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെ 200 പേർ പങ്കെടുത്തു.