20-rashmi-raveendran
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രനെ എൻസിപി സേവാദൾ സംസ്ഥാന ചെയർമാൻ റ്റി.കെ ഇന്ദ്രജിത്ത് പൊന്നാട അണിയിക്കുന്നു.

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിനെ സമ്പൂർണ തരിശുരഹിത പഞ്ചായത്താക്കാൻ നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രനെ എൻ.സി.പി സേവാദൾ ആദരിച്ചു
എൻ.സി.പി നിയോജക മണ്ഡലം പ്രസിഡന്റ് ടി സി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ റ്റി.കെ ഇന്ദ്രജിത്ത് പൊന്നാട അണിയിച്ചു. സുഭാഷ് വലിയവീട്ടിൽ, ഹരികുമാർ, സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.