20-sathyagraham
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌കോൺഗ്രസ് തിരുവൻവണ്ടൂർ മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം

ചെങ്ങന്നൂർ: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരുവൻവണ്ടൂർ മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ നായരുടെ നേതൃത്വത്തിൽ സത്യഗ്രഹംനടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ചാർലി എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് വർഗീസ് ഇടമുറിയിൽ, റ്റിബി താമരപ്പള്ളി, സജി വള്ളിയിൽ, അമ്പിളി സജി, അജി കുതിരവട്ടം, ചന്ദ്രശേഖരൻ നായർ, മാത്തുക്കുട്ടി, സണ്ണി പുതുശേരിയത്ത്, സമ്മദൻ, അരുൺ മുരിത്തിട്ട, വിജയൻമേമന, കെ.വർഗീസ്, എം.സദാശിവൻ നായർ, ജിബി വന്നുവെള്ളിയിൽ നിഷ ജിബി, ലിജോ ഈരയിൽ എന്നിവർ പങ്കെടുത്തു.