പത്തനംതിട്ട : കൊവിഡ് പടർന്നു പിടിച്ചതിനാൽ അടച്ചിട്ടിരുന്ന നഗരസഭയുടെ കുമ്പഴ മത്സ്യച്ചന്ത ഇന്ന് മുതൽ പ്രവർത്തിക്കും. നഗരസഭാ കൗൺസിലിലാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. അണുനശീകരണം നടത്തുകയും സ്റ്റിക്കർ, ബോർഡ് എന്നിവ സ്ഥാപിക്കുകയും ചെയ്യുന്ന ജോലികൾ പൂർത്തിയായി വരുന്നു. ചന്തയുടെ പ്രവർത്തനം രാവിലെ 4 മുതൽ വൈകിട്ട് 6 വരെയാണ്. നിരീക്ഷണത്തിന് സന്നദ്ധ പ്രവർത്തകരുമുണ്ടാകും. പത്തനംതിട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് നഗരസഭ കത്ത് നൽകിയിട്ടുണ്ട്. യോഗത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിലർമാരായ പി വി അശോക് കുമാർ, അൻസർ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ എം മുംതാസ്, സ്റ്റേഷൻ ഹൗസ് ഓഫീസർ ന്യൂമാൻ എസ്, ഹെൽത്ത് സൂപ്പർവൈസർ എ ബാബു കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു ജോർജ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നെജിം രാജൻ, അഷറഫ്, അൻസാരി അസീസ്, സിറാജ് ഹൈദർ, നസീർ. എം, ഷമീർ ഷാജഹാൻ,