ചിറ്റാർ: വനപാലകലരുടെ കസ്റ്റഡിയിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ മത്തായിയുടെ കൂടുംബത്തെ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ എം.പി സന്ദർശിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, മുൻ പ്രസിഡന്റ് പി.മോഹൻരാജ്, വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് സലീം.പി. ചാക്കോ, മണ്ഡലം പ്രസിഡന്റുമാരായ ബഷീർ വെള്ളത്തറ, ഫ്രെഡി ഉമ്മൻ, ബസ്‌ലേൽ റമ്പാൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.