20-chittayam
കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ ഓണച്ചന്ത ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : ഫാർമേഴ്‌സ് സൊസൈറ്റിയുടെ ഓണച്ചന്ത തുടങ്ങി. വിവിധയിനം നെല്ലരിയുടെ പായസക്കിറ്റാണ് ആദ്യവിതരണം നടത്തിയത്. ഇതിനകം വിപണി പിടിച്ചടക്കിയ കൊടുമൺ റൈസിന്റെ ഏഴാംഘട്ടവിതരണമാണ് കഴിഞ്ഞദിവസം തുടങ്ങിയത്. കിലോയ്ക്ക് അഞ്ചുരൂപയുടെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുമൺ പഞ്ചായത്തിലെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ന്യായവിലയാണ് വില്പ്പന നടത്തുന്നത്. അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയാണ്.നാട്ടിൽ കിട്ടാത്ത പച്ചക്കറികൾ മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നത്.അതുതന്നെ വിശ്വാസയോഗ്യമായ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുന്നവയാണ്.വാഴക്കൂമ്പ് മുതൽ ചേനത്തണ്ടുവരെ സൊസൈറ്റിയുടെ ഇക്കോഷോപ്പിലുണ്ട്.കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി തരിശുകിടന്ന നിലങ്ങളെല്ലാം കർഷകരെ സംഘടിപ്പിച്ച് കൃഷിയോഗ്യമാക്കിയായിരുന്നു ഇടവേളകളിൽ പച്ചക്കറിയും കൃഷി ചെയ്തു.ബിരിയാണി അരിയുടെ നെൽക്കൃഷിക്കും വിളവ് ലഭിച്ചു.രക്തശാലി എന്നയിനം പ്രത്യേക വിത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു വൻ വിളവാണ് ലഭിച്ചത്. ഇപ്പോൾ ഫാമിംഗ് കോർപ്പറേഷന്റെ മില്ലിലാണ് നെല്ലുകുത്തി അരിയാക്കുന്നത്.അത് സൊസൈറ്റിക്കാരും വരുത്തുന്നു.അതുകർഷകരെയും ബാധിക്കും. കൊടുമണ്ണിലെ നെൽകൃഷിയുടെ പ്രാധാന്യം നേരിട്ട് ബോദ്ധ്യപ്പെട്ട കൃഷി മന്ത്രി സുനിൽ കുമാർ കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയും സ്വന്തമായി റൈസ് മില്ല് അനുവദിച്ചു. അത് ഉടൻതന്നെ ഒറ്റത്തേക്കിലുള്ള പഞ്ചായത്ത് വക സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് ആലോചനയിലാണ്. സൊസൈറ്റി പ്രസിഡന്റ് എ.എൻ.സലീമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ വിപണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ബി.രാജീവ് കുമാർ,റൈസ് മിൽ റൈസ് മിൽ പ്രഖ്യാപനം നടത്തി. ജില്ലാ കൃഷി ഓഫീസർ അനില മാത്യു പായസക്കിറ്റ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.പ്രകാശ്, കൊടുമൺ കൃഷി ഓഫീസർ ആദില എന്നിവർ സംസാരിച്ചു.