@ കടകൾക്ക് കൊവിഡ് മാനദണ്ഡം കർശനം
പത്തനംതിട്ട- ഓണക്കാല വിപണി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവുവെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ വ്യാപാരി സംഘടനകളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഡി.എം അലക്സ് പി.തോമസ്, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, അടൂർ ആർ.ഡി.ഒ എസ്.ഹരികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ബി.രാധാകൃഷ്ണൻ, ആർ.രാജലക്ഷ്മി, ജെസിക്കുട്ടി മാത്യു, തഹസിൽദാർമാർ ജോൺ പി വർഗീസ്, ബീന എസ് ഹനീഫ്, കെ.ഓമനക്കുട്ടൻ, നവീൻബാബു, കെ.ശ്രീകുമാർ, എം.ടി ജെയിംസ്, വ്യാപാരി വ്യവസായി സമിതി അംഗം ഗീവർഗീസ് പാപ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം എ.ജെ ഷാജഹാൻ, വ്യാപാരി വ്യവസായി ഫെഡറേഷൻ അംഗങ്ങളായ അബ്ദുൾ ഷുക്കൂർ, സുമേഷ്, ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രതിനിധി പ്രമോദ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
@ ഓണക്കാലത്ത് കടകളിൽ ആളുകൾ കൂടുതലായി എത്തുന്ന സാഹചര്യം ഉണ്ടാകും. അതിനാൽ ജനത്തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിക്കാൻ കടകളുടെ വിസ്ത്തീർണത്തിന് ആനുപാതികമായി എത്രപേർക്ക് ഒരു സമയം കടയിൽ പ്രവേശിക്കാമെന്നു മുൻകൂട്ടി രേഖപ്പെടുത്തണം.
@ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. സ്ഥാപനങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ഉണ്ടാകണം. ഉപഭോക്താക്കൾ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കടകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുത്.ച്ചവട സ്ഥാപനങ്ങളിൽ 60 വയസിനു മുകളിൽ പ്രായമുള്ളവരും 10 വയസിനു താഴെയുള്ളവരും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.
@ തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിൽ താലൂക്കുകളിൽ മൂന്നു സ്‌ക്വാഡുകൾ വീതം രൂപീകരിച്ച് കച്ചവട സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും . ജനങ്ങൾ കൂട്ടംകൂടി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയാണെങ്കിൽ സ്ഥാപന മേധാവികളാകും ഉത്തരവാദികൾ. ക
-------------------------
അടൂരിൽ കച്ചവട സ്ഥാപനങ്ങൾക്ക് നിയന്ത്രണം
പത്തനംതിട്ട : കൊവിഡ് സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടൂർ താലൂക്ക് പരിധിയിലെ എല്ലാ കച്ചവടസ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് തഹസീൽദാർ ബീന എസ്.ഹനീഫ് അറിയിച്ചു. വഴിയോര കച്ചവടങ്ങൾ പൂർണമായും നിരോധിച്ചു. വീടുകളിൽ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസുകൾ മാത്രം രാത്രി ഒമ്പത് വരെ നടത്താം. എല്ലാ കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിച്ചും മാസ്‌ക് കൃത്യമായി ധരിച്ചും ജീവനക്കാരും ഉപഭോക്താക്കളും നിൽക്കേണ്ടതാണ്. സ്ഥാപനങ്ങളിൽ സാനിറ്റൈസർ/വെള്ളം, സോപ്പ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കടകൾ അടപ്പിക്കുകയും ലൈസൻസ് റദ്ദ് ചെയ്യും.