പത്തനംതിട്ട: സർവീസ്, കുടുംബ പെൻഷനുകളുടെ ഉത്സവബത്ത നൽകിത്തുടങ്ങിയതായി ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യു അറിയിച്ചു. സെപ്തംബർ മാസത്തെ പെൻഷൻ ഇന്ന് ആരംഭിക്കും. കൊവിഡ് രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ പെൻഷൻ വിതരണം ചെയ്യും.
പെൻഷൻ വിതരണ ക്രമീകരണ പട്ടിക ചുവടെ ചേർക്കുന്നു. തുടർന്നുള്ള പ്രവർത്തി ദിനങ്ങളിലും പെൻഷൻ കൈപ്പറ്റാം.

ക്രമ നമ്പർ, തീയതി, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ:

ഇന്ന്: (രാവിലെ 10 മുതൽ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചകഴിഞ്ഞ് (2 മുതൽ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.

നാളെ: രാവിലെ (10 മുതൽ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചകഴിഞ്ഞ് (2 മുതൽ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.

24ന് രാവിലെ (10 മുതൽ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചകഴിഞ്ഞ്(2 മുതൽ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ അഞ്ചിൽ അവസാനിക്കുന്ന പെൻഷൻകാർ.

25ന്: രാവിലെ (10 മുതൽ 1 മണി വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചകഴിഞ്ഞ്(2 മുതൽ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഏഴിൽ അവസാനിക്കുന്ന പെൻഷൻകാർ.

26ന് രാവിലെ (10 മുതൽ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർ. 10, ഉച്ചകഴിഞ്ഞ് (2 മുതൽ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർ.