മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 26ന് രാവിലെ 10ന് അസൽ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രായപരിധി 50 വയസ്. വിമുക്തഭടന്മാർക്ക് മുൻഗണന നൽകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.