containment-zone

പത്തനംതിട്ട : കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, 6, 7, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 എന്നീവിടങ്ങളിൽ 19 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണം ദീർഘിപ്പിച്ചു

കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12ൽ ഉൾപ്പെട്ട പ്രദേശത്തും പന്തളം നഗരസഭയിലെ വാർഡ് 20 ൽ പ്ലാവിളയിൽ ജംഗ്ഷൻ മുതൽ താവളത്തിൽഭാഗം വരെയുള്ള പ്രദേശത്തും, പന്തളം നഗരസഭയിലെ വാർഡ് 21 ൽ തവളംകുളം മുതൽ പൂഴിക്കാട് ഗുരുദേവ ജംഗ്ഷൻവരെയുള്ള പ്രദേശത്തും ഇന്നു മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

നിയന്ത്രണം നീക്കി

ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 15, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ ഉൾപ്പെട്ട കലഞ്ഞൂർ ജംഗ്ഷൻ, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16, 17 ൽ ഉൾപ്പെട്ട മണലുവിള പോസ്റ്റ് ഓഫീസ് ജംഗ്ഷൻ എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.