പത്തനംതിട്ട: പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മജരെ എസൻസ് ഒഫ് ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. ആർ. അരുൺകുമാർ 21,22,23 തീയതികളിൽ പന്തളത്ത് നിരാഹാര സത്യഗ്രഹം നടത്തും. നാളെ രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാദ്ധ്യക്ഷൻ പത്മനാഭൻ ചേരാപുരം അദ്ധ്യക്ഷത വഹിക്കും. 23ന് വൈകിട്ട് അഞ്ചിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി നാരായണ വർമ്മ നാരങ്ങാനീര് നൽകി നിരാഹാരം അവസാനിപ്പിക്കും.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി. സുനിൽ കുമാർ, സംസ്ഥാന സമിതിയംഗം ഇ. കെ. മണിക്കുട്ടൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.