തിരുവല്ല: സമഗ്രശിക്ഷ കേരളം പത്തനംതിട്ട പെരുനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ ഹോസ്റ്റലിലേക്ക് ട്യൂട്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദം, ബി.എഡ്. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർക്ക് മുൻഗണന.പെരുനാട്, ളാഹ,നിലയ്ക്കൽ, അട്ടത്തോട് എന്നീ സ്ഥലങ്ങളാണ് പ്രവർത്തന മേഖല. താൽപ്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 24ന് വൈകിട്ട് അഞ്ചിന് മുമ്പായി സമഗ്രശിക്ഷ തിരുവല്ലയിലെ ജില്ലാ ഓഫീസിൽ ലഭിക്കണം. ഉദ്യോഗാർത്ഥികൾ പ്രായം,വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ: 0469 2600167.