പത്തനംതിട്ട : ഗാന്ധി ഹരിത സമൃദ്ധി പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ റോയ്‌സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് സനോജ് വര്ഗീസിന്റെ അദ്ധ്യക്ഷത വഹിച്ചു.വിവിധ യൂണിറ്റുകളെ പ്രധിനിധികരിച്ച് മാത്യു ജോൺ,ഷാജി ആറന്മുള, അശോക് ഗോപിനാഥ്, മനോജ് ബി.സി,ജോസ് പുതുപ്പറമ്പിൽ, എലിസബത്ത് നൈനാൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ കാലങ്ങളിൽ കാർഷിക രംഗത്തുണ്ടായ നഷ്ട പരിഹാര തുക എത്രയും പെട്ടന്ന് വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.