centre

പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പറന്തൽ ഓൾ ഇൻഡ്യ പ്രെയർ ഫെലോഷിപ്പ് ക്യാമ്പസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തികുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രഘു പെരുമ്പുളിക്കൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.പി ജയദേവി, എ.കെ സുരേഷ്, അനുജോർജ്ജ്, വാർഡ് മെമ്പർമാരായ അനുജ ചന്ദ്രൻ, പി.രാജമ്മ, മോഹനകുമാർ, രാധാമണി, പി.പി റോയി, മെഡിക്കൽ ഓഫീസർ ശ്യാം പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.അംബിക, എം.ജി പ്രസാദ് എന്നിവർ പങ്കെടുത്തു. 100 കിടക്കകളും അനുബന്ധസൗകര്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.