തിരുവല്ല: യുവകർഷകൻ പി.പി മത്തായിയുടെ കസ്റ്റഡി മരണത്തിന് കാരണക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കടപ്ര,പരുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൃഷിഭവന് മുൻപിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റോബിൻ പരുമല, ശിവദാസ് പണിക്കർ, റജി വർഗീസ്, റജി എബ്രഹാം, അബോറ്റി ചിറയിൽ, മോഹൻ തൈക്കടവിൽ, വി.കെ മധു, ജിബിൻ പുളിമ്പള്ളി എന്നിവർ സംസാരിച്ചു.