dharna
കർഷക കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സംസ്ഥാന സർക്കാർ കൊലയാളികളെയും കള്ളക്കടത്തുകാരയും ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സംരക്ഷിക്കുകയാണെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ പറഞ്ഞു.കർഷക കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന ഒടുവിലത്തെ കസ്റ്റഡി മരണമായിരുന്നു കർഷകനായ പി.പി മത്തായിയുടേതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വാലായിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊ.സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലജ്,കെ.പി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.തോമസ് വർഗീസ്, കുര്യൻ സഖറിയ,മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ശോഭ വിനു,വി.പ്രസാദ്, അജി തമ്പാൻ, റെജി വർഗീസ് തർക്കോലിൽ, വർഗീസ് എം.അലക്സ്, അലക്സ് പുത്തുപ്പള്ളി, ബഞ്ചമിൻ തോമസ് എന്നിവർ സംസാരിച്ചു.