മല്ലപ്പള്ളിപരിയാരം : മല്ലപ്പള്ളി ഐ.കെ.എം എൽ പി.സ്‌കൂൾ റിട്ട ഹെഡ്മാസ്റ്റർ ചവറുകാലായിൽ സി.ജെ.കുര്യൻ (കുഞ്ഞുമോൻ 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ എച്ച്.എം.ഫോറം കൺവീനർ, കെ.പി.പി.എച്ച്.എ. പത്തനംതിട്ട ജില്ലാ പ്രസിഡന്റ്,സബ് ജില്ലാ സെക്രട്ടറി, മല്ലപ്പള്ളി ജി.എം.എം. ഹോസ്പിറ്റൽ ജോയിന്റ് സെക്രട്ടറി,ഗവേണിംഗ് ബോർഡ് അംഗം,മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ ചർച്ച് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ:പുന്നവേലി വട്ടച്ചാക്കൽ അന്നമ്മ കുര്യൻ. മക്കൾ: സന്തോഷ് (സന്തോഷ് മെഡിക്കൽസ് മല്ലപ്പള്ളി), ആഷ. മരുമക്കൾ:ഷിലു, പാത്താമുട്ടം പാടാച്ചിറ നോബി ഫിലിപ്പ് .