പത്തനംതിട്ട : കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'എസൻസ് ഓഫ് ഇന്ത്യ പദ്ധതിയിൽ' നിർമ്മാണ മേഖലയിലെ പരമ്പരാഗത തൊഴിലുകൾ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണണെന്ന് ആവശ്യപ്പെട്ട് ട്രഡീഷ്ണൽ ആർട്ടിസാൻസ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫിസിനു മുൻപിൽ ധർണ നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി.ശെൽവ കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ബിനോജ് തെന്നാടൻ അവകാശ സംരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന സെക്രട്ടറി ശ്യം കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ബാബു മോഹൻ, സെക്രട്ടറി പ്രമോദ് തിരുവല്ല ,കോൺഗ്രസ്സ് കുമ്പഴ മണ്ഡലം പ്രസിഡന്റ് സജി അലക്‌സാണ്ടർ ,ഐ.എൻ.ടി.യു സി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഇക്ബാൽ എന്നിവർ സംസാരിച്ചു.