പന്തളം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ 21, 22,23 തീയതികളിൽ പന്തളത്ത് നിരാഹാര സത്യഗ്രഹം നടത്തും. ഇന്ന് രാവിലെ 10 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 23ന് വൈകിട്ട് 5 ന് കെടിഎസി സംസ്ഥാന ജനറൽ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി എൻ നാരായണ വർമ തമ്പുരാൻ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കും