ചെങ്ങന്നൂർ: സംസ്ഥാന ഭരണകൂടം അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല അഭിപ്രായപ്പെട്ടു. കടക്കെണിയിൽ സംസ്ഥാനം കൂപ്പു കുത്തിയിട്ടും ഖജനാവ് കാലിയായിട്ടും സർക്കാരിന്റെ ധൂർത്തിന്റെ കാരൃത്തിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ല.
പെട്ടിമുടിയിലും ,വയനാട്, പാലക്കാട്, മൂന്നാർ തുടങ്ങിയ മേഖലകളിലെ തോട്ടങ്ങളിൽ പണിയെടുക്കുന്ന ഭൂരഹിതരായുള്ള തൊഴിലാളികളുടെ കണക്കെടുപ്പ് ഉടൻ നടത്തണം. ഇവർക്കായി സർക്കാർ മിച്ചഭൂമി പതിച്ചു നൽകി അവരുടെ സംരക്ഷണം ഉറപ്പുവരുത്തണം. ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നും വിശ്വാസം നഷ്ടപ്പെടുത്തിയും ഭരിക്കുന്ന ഇവർ ഇനിമേൽ അധികാരത്തിൽ വരാൻ കഴിയാത്ത വിധം ജനങ്ങളിൽ നിന്നു അകന്നു പോയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.