പത്തനംതിട്ട :സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ ഭാരതീയ ജനതാ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ പരിപാടി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.ജി കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.അഭ്യസ്ത വിദ്യരായ നിരവധി യുവതി യുവാക്കൾ പി.എസ്.സി പരീക്ഷഎഴുതി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം കാത്തു കഴിയുമ്പോൾ പിൻ വാതിൽ നിയമനം നടത്തുന്ന സർക്കാർ സമീപനം കേരളത്തിലെ യുവജനങ്ങളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിതീഷ്, ജില്ലാ സെക്രട്ടറി അഖിൽ തണ്ണിത്തോട് ,അരുൺ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.