21-cgnr-congress
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിന സദ്ഭാവനാ ദിനാചരണം കെപിസിസി നിർവാഹക സമതി അംഗം അഡ്വ. എബി കുര്യക്കോസ് ഉദ്ഘടനം ചെയ്യുന്നു.

ചെങ്ങന്നൂർ : രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവന ദിനമായി ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കെ.പി.സി.സി നിർവാഹക സമതി അംഗം അഡ്വ.എബി കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസിന്റെ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.ജോൺ,കെ.ദേവദാസ്, ബ്ലോക്ക് ഭാരവാഹികളായ ശ്രീകുമാർ പുന്തല,ജോൺ ഫിലിപ്പ്,കെ.കരുണാകരൻ, സന്തോഷ് തഴാംതറ,രഘുനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുമ്പിൽ നേരത്തെ പുഷ്പാർച്ചന നടത്തി.