21-rajiv-cgnr
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ഐ.എൻ.റ്റി. യു. സി. റീജിണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചതിന്റെ റീ ജീണൽ തല ഉത്ഘാടനം ഐ.എൻ.റ്റി. യു. സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് നിർവ്വഹിക്കുന്നു. പ്രവീൺ എൻ. പ്രദ., അബി ആല, അഡ്വ ദിലീപ് ചെറിയനാട്, പി.സി.രാജൻ, ജിജികുമാർ, എന്നിവർ സമീപം

ചെങ്ങന്നൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനദിനമായി ഐ.എൻ.ടി.യു.സി. റീജിണൽ കമ്മിറ്റി ആചരിച്ചു. എല്ലാ തൊഴിൽ മേഖലയിലും രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനടത്തി. പരിപാടിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ചെങ്ങന്നൂരിൽ നിർവഹിച്ചു. റീജിണൽ പ്രസിഡന്റ് പ്രവീൺ എൻ.പ്രഭ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അബി ആലാ ,ഡി.കെ.ടി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയ നാട്, പി.സി.രാജൻ ,സജീവൻ കല്ലിശ്ശേരി, ജിജി കുമാർ എന്നിവർ സംസാരിച്ചു.