അടൂർ : സംസ്ഥാന സർക്കാരിന്റെ വിഷരഹിത ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അടൂർ അസംബ്ളി മണ്ഡലത്തിൽ അനുവദിച്ച മത്സ്യഫെഡിന്റെ ഫിഷ് സ്റ്റാളിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മഴ്സിക്കുട്ടിയമ്മയും ആദ്യവിൽപ്പന ചിറ്റയം ഗോപകുമാർ എം. എൽ.എ യും നിർവഹിച്ചു.പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ ആരംഭിച്ചത്.ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളീക്കൽ, മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ്, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി. ലത, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ,സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജെ. പ്രമീള, സി. പി. എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, അസി.സെക്രട്ടറി ഡി. സജി, മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മധു,കൗൺസിലർ റീനാ ശാമുവൽ,ബാങ്ക് വൈസ് പ്രസിഡന്റ് പി. വി. രാജേഷ്, ഭരണസമിതിയംഗങ്ങളായ ഇ.എ.റഹീം, ദിവ്യ റജിമുഹമ്മദ്, ജി.കമലൻ,സന്തോഷ് കുമാർ,പി.കെ.സന്തോഷ്, ബാങ്ക് സെക്രട്ടറി ജി.എസ് രാജശ്രീ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.