ചെങ്ങന്നൂർ : കോൺക്രീറ്റ് സ്‌ളാബ് വീണ് മാമ്മൂട്ടിൽ പടിഞ്ഞാറേതിൽ വിഷ്ണുവിന്റെ മകൻ ഗൗതമിന് (5) പരിക്കേറ്റു. പാണ്ടനാട് പഞ്ചായത്ത് 7-ാം വാർഡിലെ മാമ്മൂട്ടിൽ കടവ് റോഡിൽ ഇന്നലെ ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം. ഒരു മാസത്തിന് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡിന് സമീപം അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച ശിലാഫലകം പിടിപ്പിച്ച സ്ലാബ് ദേഹത്തു വീണാണ് മാമ്മൂട്ടിൽ പടിഞ്ഞാറേതിൽ വിഷ്ണു ശാലിനി ദമ്പതികളുടെ മകൻ ഗൗതമിന് (5) പരിക്കേറ്റത്. കുട്ടിയെ ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കാലിന് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽ
കാനെത്തിയെങ്കിലും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.