അടൂർ: അടൂരിലും പരിസരപ്രദേശങ്ങളിലുമായി സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ അടൂരിൽ മാത്രം മൊത്തം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറത്തും സ്ഥിതി ആശങ്കാജനകമാണ്. ഇവിടെ ആദ്യം കൊവിഡ് സ്ഥിരികരിച്ചത് പഞ്ചായത്തംഗത്തിനാണ്. പിന്നീട് ഏഴ് പേർക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു.കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വീടുകളിലെത്തി നേരിട്ട് നടത്തിയ പരിശോധനയിൽ ഉൾപ്പെടെ 12ാെ വാർഡിൽ കൊവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു.കടമ്പനാട് പഞ്ചായത്തിലെ കിട്ടൂർകുന്ന് അഞ്ചാം വാർഡിലും ഇന്നലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. പഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർക്ക് കൊവിഡ് സ്ഥിരികരിച്ചതിന് പിന്നാലെയാണ് ഇവിടെ കൊവിഡ് വ്യാപനമുണ്ടായത്.പഞ്ചായത്തംഗത്തിന് കാറ്ററിംഗ് സർവീസും ഇവൻ മാനേജ്മെൻറ് ജോലികളും ചെയ്തു വരുന്നതിനാൽ സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യവകുപ്പ് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് 12ാം വാർഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത് 25 വരെ ദീർഘിപ്പിച്ചു. കഴിഞ്ഞ ദിവസം മദ്യം നൽകാമെന്ന് പറഞ്ഞ് യുവാവിനെ കാറിൽ കയറ്റി മർദ്ദിച്ചശേഷം പണവും സ്വർണമാലയും കവർന്നകേസിൽ അറസ്റ്റിലായ മൂന്ന് യുവാക്കളിൽ ഒന്നാം പ്രതിക്കും ഇന്നലെ കൊവിഡ് സ്ഥിരികരിച്ചതോടെ അടൂർ സ്റ്റേേനിലെ എസ്.ഐസ്റ്റേഷനിലെ നാല് പൊലീസുകാർ, ക്യാമ്പിലെ മൂന്നു പൊലീസുകാരും ഉൾപ്പെടെ എട്ടുപേരെ ക്വാറന്റൈനിൽ അയച്ചു. ഇതിന് പുറമേ പ്ളാന്റേഷൻമുക്ക്, പറക്കോട് എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും കണ്ണംകോട് നാലു പേർക്കും പള്ളിക്കലിൽമൂന്നു പേർക്കും കൊവിഡ് സ്ഥിരികരിച്ചു.