മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ വിവിധ മേഖലകളിൽ വ്യാജ മദ്യ കച്ചവടം വ്യാപകമാകുന്നു. ബെവ് കൊ ആപ്പിന്റെ മറവിലും ബാറിൽ നിന്നും ബെവ്കോ ഔട്ട്ലെറ്റ് നിന്നും കിട്ടുന്ന മദ്യത്തിൽ മായം ചേർത്ത് വായ്പൂര് വിവിധ മേഖലകളിൽ വ്യാജമദ്യ വിൽപ്പനക്കാർ സജീവമാകുകയാണ്. വായ്പൂര് ബസ്റ്റാൻഡ് ,ആനപ്പാറ,കാട്ടുകുളം വൈക്കം ജംഗ്ഷൻ, സുനാമിമട ,ശാസ്താം കോവിൽ എന്നീ ഇടങ്ങളിലാണ് വിൽപ്പന. ടൂ-വീലറിൽ കൊണ്ടുവന്നാണ് വിൽപന, നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല. ഇതോടൊപ്പം കഞ്ചാവ്, ഹാൻസ് തുടങ്ങിയ വിൽപനയും നിരവധിയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പതിവാണ്. ഓട്ടോയിലും ടാക്സിയിലും മദ്യം വിൽക്കുന്നുണ്ട്. വ്യാജ മദ്യവിൽപ്പനയ്ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കും.