ഇളമണ്ണൂർ:ഏനാദിമംഗലം പഞ്ചായത്തിൽ പുതുതായി നിർമിച്ച ഗാമപഞ്ചായത്ത് കാര്യാലയം, മൃഗാശുപത്രികെട്ടിടം, നവീകരിച്ച പൊതുസ്റ്റേഡിയം എന്നിവ ഇന്ന് രാവിലെ 10.30ന് മന്ത്രി കെ. രാജു നാടിന് സമർപ്പിക്കും. കെ.യു. ജനീഷ് കുമാർ എം.എൽഎ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി, മൃഗസംരക്ഷണ ഡയറക്ടർ ഡോ. സി. മധു എന്നിവർ മുഖ്യാതിഥികളാകും