പ്രമാടം: രാജീവ് ഗാന്ധിയുടെ 76-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദ്ഭാവനാ ദിനാചരണം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വിശ്വംഭരൻ അദ്ധ്യ ക്ഷതവഹിച്ചു.
ലീലാരാജൻ, അന്നമ്മഫിലിപ്പ്, രാജൻനായർ , പി.ഡി .ഈശോ, പി.എസ്.രാജു എന്നിവർ സംസാരിച്ചു.