തിരുവല്ല: നിരണം പഞ്ചായത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മുകളടി സ്കൂളിൽ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡോ.വിനയ് ഗോയൽ കൊവിഡ് ജാഗ്രത സന്ദേശം നൽകി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെമീന, വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രൻ,തഹസിൽദാർ മനോജ്, മെഡിക്കൽ ഓഫീസർ ഡോ.ബിംബി ഹരിദാസ്, വില്ലേജ് ഓഫീസർ ബിജുമോൻ, കുടുംബശ്രീ ചെയർപേഴ്സൺ സുലോചന അപ്പുക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി ബിന്ദു, നോഡൽ ഓഫീസർ മനോജ്, മെമ്പർ ജോളി വർഗീസ്,എന്നിവർ പ്രസംഗിച്ചു. 80 കിടക്കകളാണ് ക്രമീകരിച്ചിരിക്കുന്നത്.