പന്തളം : കെ.പി സി.സി.ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 76 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു.ജില്ലാ വൈ് ചെയർമാൻ സലീം പെരുനാട് അദ്ധ്യക്ഷതവഹിച്ചു. സ്ഥാന സമിതി അംഗങ്ങളായ ടി.എച്ച്.സിറാജുദീൻ, ആനി ജേക്കബ്, അബ്ദുൾകലാം ആസാദ്, വൈസ് ചെയർമാൻ സാമുവൽ പ്രക്കാനം, ബ്ലോക്ക് ചെയർന്മാൻമാർ, സോളമൻ വരവുകാലായിൽ,അഷറഫ് കാട്ടൂർ,നാസർ പഴകുളം,ഷാനവാസ് പെരിങ്ങമല,സിബി നിറംപ്ലാക്കൽ, ഐവാൻ വകയാർ,ജില്ലാ ഭാരവാഹികളായ അടൂർ സുഭാഷ്, ജോർജ് ജോസഫ്,നജീർ പന്തളം,ബിജു എം.എ, മജോയി മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കശ്യപ്, വി.കെ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.