മലയാലപ്പുഴ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനം മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. ശശി പാറയരികിൽ, ദിലീപ് കുമാർ പൊതീപ്പാട്, ബെന്നി ഈട്ടിമൂട്ടിൽ, എലിസബത്ത് രാജു , അനിലാ ദേവി, മാത്യു അനി, ജോസ് വള്ളിയാനി, സാബു പുതുക്കുളം, മദനൻ, രാഹുൽ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുപുറം ഇന്ദിരാ ജംഗ്ഷനിൽ നടത്തിയ ജന്മദിന ആഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. സദാശിവൻ പിള്ള ചിറ്റടിയിൽ അദ്ധ്യക്ഷത വഹിച്ചു.