ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററായ നഗരസഭയുടെ സെന്ററിൽ 82 പേരെ പ്രവേശിപ്പിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. ക്രിസ്ത്യൻ കോളേജിലെ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 40 പുരുഷന്മാരും 38 സ്ത്രീകളും നാലു കുട്ടികളുമാണ്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണെന്നു നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.