കൂടൽ: കൂടൽ ജംഗ്ഷനിൽ പത്ത് ദിവസമായി വൈദ്യുതിയില്ല. രാത്രിയിൽ വെളിച്ചമില്ലാത്തത് കാരണം അപകടങ്ങൾ ഏറുകയാണ്. നെല്ലുമുരുപ്പ്,മാങ്കുഴി ഭാഗങ്ങളിലും വൈദ്യുതിയില്ല. കലഞ്ഞൂർ കെ.എസ്.ഇ.ബി ഓഫീസിൽ പരാതി അറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.