ചെങ്ങന്നൂർ: മിത്രപുഴക്കടവ് പാലത്തിന് സമീപമുള്ള ഹോട്ടൽ ഉടമയുടെ മൂന്ന് ബന്ധുക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചു. രോഗം സ്ഥിരീകരിച്ചവർ ഹൈദരാബാദിൽ നിന്നെത്തി ഇരുനിലയുള്ള ഹോട്ടലിന്റെ മുകളിലത്തെ മുറികളിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മറ്റ് രോഗലക്ഷണങ്ങളോ രോഗങ്ങളോ ഇല്ലാത്തതിനാൽ ഇവർ ഇവിടെത്തന്നെ തുടർന്നും നിരീക്ഷണത്തിലായിരിക്കും.അടിയന്തര ആവശ്യങ്ങൾ അറിയിക്കുന്നതനുസരിച്ച് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ചെങ്ങന്നൂരിലും സമീപങ്ങളിലും ഇറച്ചിക്കട നടത്തിവന്നിരുന്ന കൊല്ലകടവ് സ്വദേശിയുടെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് ഓപ്പേറേഷന് വേണ്ടി സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഉറവിടം വ്യക്തമല്ല.