vazha

പത്തനംതിട്ട: മാസങ്ങൾക്കു മുമ്പ് അഞ്ച് കിലോ നൂറ് രൂപയ്ക്ക് വിറ്റിരുന്ന വയനാടൻ ഏത്തയ്ക്ക അടക്കമുള്ളവയ്ക്ക് വിപണിയിൽ വില കുതിക്കുകയാണ്. ഇത്തവണ കാലവർഷത്തിൽ കൂടുതൽ നഷ്ടം വാഴ കർഷകർക്കാണ്. അതുകൊണ്ട് തന്നെ വിപണിയിൽ നാടൻകുലകൾ കുറവാണ്. പലയിടത്തും വേണ്ടത്ര ഏത്തക്കുലകൾ ലഭ്യമല്ല. വയനാട്ടിൽ നിന്നാണ് ജില്ലയിലേക്ക് ഏറ്റവും അധികം ഏത്തക്കുലകൾ എത്തുന്നത്.

ഈ വർഷത്തെ പ്രകൃതിക്ഷോഭവും വാഴക്കൃഷിയേയും ഓണവിപണിയേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഉപ്പേരിയ്ക്കായി കൂടുതൽ പേരും വാങ്ങുന്നത് നാടൻകുലയാണ്.

* ഒരു കിലോ ഉപ്പേരി 300 രൂപക്കാണ് ചിപ്‌സ് സെന്ററുകളിൽ വിൽക്കുന്നത്. കൂടുതലും വയനാടൻ കുലകളുടെ ഉപ്പേരിയാണിത്. വാഴപ്പഴങ്ങൾക്കും ആവശ്യം വർദ്ധിച്ചിട്ടുണ്ട്. ഏത്തപ്പഴം കിലോയ്ക്ക് 40 രൂപയാണ്. പൂവൻ 50, ഞാലിപ്പൂവൻ 55 , പാളയൻ 20, റോബസ്റ്റ 20 എന്നിങ്ങനെയാണ് വില.

* കൊവിഡ് കാലമായതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഏത്തക്കുലകൾ എത്തുന്നതിന് താമസമുണ്ട്.

"വയനാടൻ ഏത്തയ്ക്കായ്ക്ക് കിലോ 55 രൂപയാണ്. മോശം കായ് ആണ് . ചതഞ്ഞതാണ് മിക്കതും ഉപ്പേരി വറുക്കാൻ കൊള്ളില്ല. വയനാടൻ വലിയ തോതിൽ ജില്ലയിലക്ക് എത്തി തുടങ്ങിയിട്ടില്ല. അടുത്തയാഴ്ച വില കൂടാൻ സാദ്ധ്യതയുണ്ട്. "

നൗഷാദ്

(വ്യാപാരി )