തിരുവല്ല: സേവാഭാരതി തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ മനോജ് കുമാർ,ജിജീഷ് കുമാർ,ബിന്ദു രാജേഷ്, ആർ.എസ്.എസ്.വിഭാഗ് സഹകാര്യവാഹ് ജി.വിനു,സേവാഭാരതി തിരുവല്ലാ യൂണിറ്റ് പ്രസിഡന്റ് ബിജു ഗോപിനാഥ്,വൈസ് പ്രസിഡന്റുമാരായ കെ.പി.ഷാജി,ഗംഗക്കുട്ടി, ജനറൽ സെക്രട്ടറി ത്രിലോക് നാഥ്, സെക്രട്ടറി മനോജ് ജായി, ശ്രീകുമാർ കൊങ്ങരേട്ട്, രതിഷ് തെങ്ങേലി, ആർ.എസ്സ്.എസ്. താലൂക്ക് സമ്പർക്ക പ്രമുഖ് കെ.കെ.ഹരികുട്ടൻ, സുകുമാരൻ, സന്തോകുമാർ, രാധാകൃഷ്ണൻ, മനു ചുങ്കത്തിൽ, അനീഷ്, കിഷോർ, ഹരി കുന്നമ്പിൽ എന്നിവർ നേതൃത്വം നൽകി.