കടമ്മനിട്ട- ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ വർക്ക് ഷീറ്റുകളും പഠന സാമഗ്രികളും വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ച് കടമ്മനിട്ട ഗവ.എൽ.പി.സ്‌കൂൾ ശ്രദ്ധേയമാകുന്നു. ഇന്റർനെറ്റ് സൗകര്യം പലപ്പോഴും ലഭ്യമാകാതിരിക്കുക., രക്ഷിതാക്കൾ ജോലിക്ക് പോകുന്നതിനാൽ പകൽ സമയം മൊബൈൽ ഫോൺ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയ്ക്ക് പരിഹാരമായാണ് പദ്ധതി തുടങ്ങിയത്. നാരങ്ങാനം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.സി. കോ-ഓർഡിനേറ്റർ ഇന്ദു.പി.തോമസ്, , മാതൃസമിതി പ്രസിഡന്റ് പ്രഭാകുമാരി, അദ്ധ്യാപകരായ രജനി ആർ പിള്ള , എസ്.എം.സി ചെയർമാൻ സാനു പി ജോൺ , പ്രഥമാധ്യാപിക ബിന്ദു.വി.
എന്നിവർ സംസാരിച്ചു.