22-kuttiyil
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കോഴഞ്ചേരി കുറ്റിയിൽ മണിമല മുരുപ്പേൽ കോളനിയിൽ നടപ്പാക്കുന്ന മണ്ണ്‌സംരക്ഷണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിക്കുന്നു.

കോഴഞ്ചേരി : ചേക്കുളം കോഴഞ്ചേരി പഞ്ചായത്തിന്റെ 8,9 വാർഡിൽപെട്ട കുറ്റിയിൽ,മണിമല,മുരുപ്പേൽ കോളനിയിൽ മണ്ണ് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. 11വീടുകളിലായി 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ചത്. മണ്ണിടിച്ചിൽ തടയുന്നതിനും വീടുകളുടെ സംരക്ഷണത്തിനുമായി 50 സെന്റീമീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ കരിങ്കൽ ഭിത്തി കെട്ടി മുകൾഭാഗം ബലപ്പെടുത്തുന്നതിനാണ് പദ്ധതി. കനത്ത മഴയിലും മറ്റും മണ്ണിടിച്ചിൽ പതിവായിരുന്നതിന് പരിഹാരം തേടിയുള്ള നടപടി കൂടിയാണിത്.പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ,ഡി ശ്രീരാജ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണൻ നായർ, അനുലക്ഷ്മി, ബിജു ചന്ദ്രൻ,കസ്തൂരി പ്രസാദ്, മഞ്ജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.