തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷകളിൽ മുൻനിര റാങ്കുകളിൽ തിരുവല്ല മാർത്തോമ്മാ കോളേജ് ഇടംനേടി. ബി.എസ്‌സി ബോട്ടണി മോഡൽരണ്ട് ഫുഡ് മൈക്രോ ബയോളജിയിൽ എമി എസ്. മാത്യു ഒന്നാം റാങ്കും ജ്യോതിഎസ്.നായർ, ജിഷ എസ്.കുമാർ,അപർണ സതീഷ്, സൂര്യ എസ്. ബി എന്നിവർ യഥാക്രമം 2,3,7,8 എന്നീ റാങ്കുകളും സ്വന്തമാക്കി.ബി.എ പൊളിറ്റിക്കൽ സയൻസിലെ നീനു ശാലാ മോനി രണ്ടാം റാങ്കും ആഡോൺ സി.മാത്യു അഞ്ചാം റാങ്കും ബി.എ ഇംഗ്ളീഷ് സാഹിത്യത്തിൽ ലിസ മാത്യു പത്താം റാങ്കും നേടി കോളേജിന് അഭിമാനമായി.