പന്തളം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പന്തളം വലിയ കോയിക്കൽ അയ്യപ്പ ക്ഷേത്രം സന്ദർശിച്ചു. തീർത്ഥാടന കാലത്തിന്റെ മുന്നൊരുക്കങ്ങൾ, തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണ പുരോഗതി എന്നിവ വിലയിരുത്തി തീർത്ഥാടന കാലത്തിന് മുമ്പ് അന്നദാനമണ്ഡപം , വിശ്രമകേന്ദ്രം എന്നിവയുടെ പണി പൂർത്തീകരിച്ച് തീർത്ഥാടകർക്ക് തുറന്നുകൊടുക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി..ജി ശശികുമാർ വർമ്മ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ ഇലക്ട്രിക് എക്‌സിക്യൂട്ടീവ് എൻജിനീയർ അഞ്ജന, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ വിജയമോഹൻ, ദേവസ്വം ആറൻമുളഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ അജിത് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ .രാജീവ് കുമാർ , കൗൺസിലർ കെ. ആർ. രവി.. മുൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് അഭിലാഷ് രാജ് എന്നിവർ പങ്കെടുത്തു.