പന്തളം:കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ വിനീത അനിൽ നിർവഹിച്ചു. 10ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.ആർ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി രാധാമണി, കുളനട പഞ്ചായത്ത് വികസന സമിതി ചെയർപേർസണൽ സതി എം നായർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശശികല സുരേഷ്, പ്രിൻസിപ്പൽ ജെർമെലിൻ, ഹെഡ്മാസ്റ്റർ മുരുകേശ്, ബിനു എന്നിവർ സംസാരിച്ചു. മുൻ പി.ടി.എ പ്രസിഡന്റ് ഡി ധർമ്മരാജപണിക്കർ, പി.ടി. എ വൈസ് പ്രസിഡന്റ് രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.