പത്തനംതിട്ട : ആലപ്പുഴ ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 25ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളാണിത്. സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തയാറുള്ള, പത്താംതരം വിജയിച്ച പെൺകുട്ടികൾക്ക് ഇവിടുത്തെ ബയോളജി സയൻസ് ബാച്ചിലേക്ക് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടില്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂർണമായി സർക്കാർ വഹിക്കും. ആകെയുള്ള സീറ്റിൽ 60 ശതമാനം പട്ടികജാതിക്കാർക്കും, 30 ശതമാനം പട്ടിക വർഗക്കാർക്കും, 10 ശതമാനം പൊതു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷാ ഫോറം സ്‌കൂൾ ഓഫീസിൽ നിന്ന് നേരിട്ടും, 9947264151, 9447488521 എന്നീ വാട്‌സപ്പ് നമ്പരുകളിൽ നിന്ന് അപേക്ഷകർ ആവശ്യപ്പെടുന്ന മുറയ്ക്കും ലഭ്യമാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം പ്രിൻസിപ്പൽ, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. എം.ആർ.എച്ച്.എസ്.എസ്., വാടയ്ക്കൽ പി.ഒ., ആലപ്പുഴ 688003.